ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത്‌ 1318 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലും പൗരത്വ നിയമ ഭേദഗതിക്കെതിരെയും നടന്ന പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌ 1318 കേസുകള്‍. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്‌ 1007 കേസുകളില്‍ 4163പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ മിക്കവരും തൊട്ടടുത്ത ദിവസങ്ങളില്‍ ജാമ്യം നേടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ 311 കേസുകളില്‍ 1809 പേര്‍ അറസറ്റിലായി. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കും ഒപ്പം നിരോധനം ലംഘിച്ച പ്രതിഷേധങ്ങള്‍ നടത്തിയതിനും അറസ്‌റ്റുകള്‍ തുടരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →