സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് പണം നല്‍കണം: 60 വയസ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ വാക്‌സിനേഷന്‍

ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നിനു തുടങ്ങുന്ന രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കേണ്ടിവരും. സ്വകാര്യ ആശുപത്രികളിലെ നിരക്ക് മൂന്നോ നാലോ ദിവസത്തിനകം നിശ്ചയിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഇതിനായി ഉല്‍പ്പാദകരുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തുകയാണ്.60 വയസ് കഴിഞ്ഞവര്‍ക്കും മറ്റു രോഗങ്ങളുള്ള, 45 വയസിനു മുകളിലുള്ളവര്‍ക്കുമാണു വാക്സിന്‍ നല്‍കുക. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷനു സൗകര്യമൊരുക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് സൗജന്യമാണ്.ഏകദേശം 27 കോടിപ്പേര്‍ക്കാണു രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പത്തുകോടിയോളം പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →