എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ലിപ് വേ വര്‍ക്കര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-25. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, ഷിപ്പ് യാര്‍ഡ്, ഡ്രൈ ഡോക്ക്, അംഗീകൃത സ്ലിപ് വേ എന്നിവിടങ്ങളിലെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.
