വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗത്തിന്റെ ഒഴിവിലേയ്ക്കായി ഊർജ്ജ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൻജിനിയറിംഗ്, ഫിനാൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, നിയമം അല്ലെങ്കിൽ മാനേജ്‌മെന്റ് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചവരായിരിക്കണം. അഞ്ച് വർഷത്തേക്കായിരിക്കും അംഗത്തിന്റെ ഔദ്യോഗിക കാലാവധി. പ്രതിമാസ ശമ്പളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോർമയിൽ അനുബന്ധരേഖകൾ സഹിതം മാർച്ച് 23ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയക്കണം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kerala.gov.in,  www.kseb.inwww.erckerala.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →