അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്നവര്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ലാവ്‌ലിന്‍ കേസ് അട്ടിമറിച്ചതിലൂടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് പിണറായിയെ സഹായിച്ചു. ഇതിന്റെ ഉപകാര സ്മരണയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനുളള പിന്തുണ. എ കെ ആന്റണിയും അന്ന് പ്രധാന മന്ത്രിയുടെ സ്റ്റാഫംഗമായിരുന്ന ടികെഎം നായരും ചേര്‍ന്ന് പിണറായിയെ സഹായിക്കാന്‍ ഗൂഡാലോചന നടത്തി.

അഴിമതികേസില്‍ ഒരു രാഷ്ട്രീയ നേതാവും കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നില്ല. യുഡിഎഫ്, അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്നവര്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ഈ ശ്രീധരനെതിരെ തോമസ് ഐസക്ക് നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്നും, കുറഞ്ഞ പലിശക്ക് കടമെടുക്കാതെ കൊളളപ്പലിശക്ക് കടമെടുത്തതിനെയാണ് എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ പ്രതികളാകുന്ന കേസുകള്‍ മാത്രം സിബിഐ അന്വേഷിക്കണ്ട എന്നാണ് എല്‍ഡിഎഫ് നിലപാടെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ബിജെപി നടത്തുന്ന വിജയ യാത്ര ഇന്ന് വയനാട് ജില്ലയില്‍ പ്രചരണം തുടങ്ങും.

Share
അഭിപ്രായം എഴുതാം