കണ്ണൂർ: നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നരിക്കോട് മല എല്‍പി സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്നാണ് നരിക്കോട് മല. അവിടെ നീന്തല്‍ക്കുളം വരുന്നതോടെ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും ഭാവിയില്‍ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി നരിക്കോട് മല മാറുമെന്നും മന്ത്രി പറഞ്ഞു.
നരിക്കോട് മല ഗവ. എല്‍ പി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും നീന്തല്‍കുളം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടിയുമാണ് അനുവദിച്ചത്. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ചാമാളിയില്‍ അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സക്കീന തെക്കയില്‍, ഇസ്മായില്‍ കോയമ്പ്രത്ത്, കെ പി ഷമീന, പഞ്ചായത്ത് അംഗം സുധ വാസു, ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു