പെട്രോള്‍ ഡീസല്‍വില 90 രൂപ കടന്നെേതാടെ നാലുസംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവ് വരുത്തി. പശ്ചിമ ബംഗാള്‍, ആസാം,രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്.ഏറ്റവും കൂടുതല്‍ കുറച്ചത് മേഘാലയയാണ് പെട്രോള്‍ ലിറ്ററിന് 7.40 രൂപയും ഡീസല്‍ ലിറ്ററിന് 7.10 രൂപയും . അസം ആകട്ടെ ആദായ നികുതിയിനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന അഞ്ചുരൂപ പിന്‍വലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവര്‍ദ്ധിത നികുതി 38 ശതമാനത്തില്‍ നിന്ന് 36 ശതമാനമായി കുറവുവരുത്തി. അതേസമയം ഈയിടെ കൂടിയ എക്‌സൈസ് തീരുവ പിന്‍ വലിക്കാന്‍പോലും കേന്ദ്രം തയ്യാറായിട്ടില്ല.
നികുതി കുറച്ചതിനെ തുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങ്ങില്‍ 86.87രൂപയും ഗുവാഹത്തിയില്‍ 87.24 രൂപയും ജയ്പ്പൂരില്‍ 97.10രൂപയുമാണ് വില. ഡീസലിന് കൊല്‍ക്കൊത്തയില്‍ 84.56 രൂപയും ഷില്ലോങ്ങില്‍ ല്‍ 80.24 രൂപയും ഗുവാഹത്തിയില്‍ 81.49ഉം ജയ്പ്പൂരില്‍ 89.44 രൂപയും ആണ് വില
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 90.58 രൂപകൊടുക്കണം. ഡീസലിന് 80.97 രൂപയും .ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് 4.28രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്.
