ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫാമിലി ത്രില്ലർ ചിത്രം ലൗ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു

കൊച്ചി: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലൗ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിവസം പ്രദർശിപ്പിച്ചു. ഒന്നരമണിക്കൂർ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ ഫാമിലി ത്രില്ലർ ചിത്രത്തിൽ രജിഷ വിജയൻ , ഷൈൻ ടോം ചാക്കോ, ഗോകുലൻ, സുധികോപ്പ എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അനൂപ് ദീപ്തി ദമ്പതികളുടെ ജീവിതത്തിൽ ഉടലെടുക്കുന്ന വഴക്കും അതിന്റെ പ്രത്യാഘാതവുമാണ് ഈ ചിത്രം പറയുന്നത്. ഒരു ഫ്ലാറ്റ് പ്രധാന ലൊക്കേഷനാകുന്ന ഈ ചിത്രത്തിൽ ഒരു തരത്തിലും പ്രേക്ഷകശ്രദ്ധ സ്ക്രീനിൽ നിന്ന് വ്യതിചലിക്കാതെ നിലനിർത്തുവാൻ ഖാലിദിന് സാധിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →