കൊല്ലം; കല്യാണ മണ്ഡപത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മദ്യ ലഹരിയില്‍ വിവാഹത്തിനെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ചിലരാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സദ്യവിളമ്പുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പിന്നീട് വധുവിന്റെ വീട്ടിലെ ഒരാളെ സംഘം കാരണമില്ലാതെ തളളിയിട്ടു.
അതേ തുടര്‍ന്ന് സംഘടിച്ചെത്തിയ വധുവിന്റെ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്യ്തു. തര്‍ക്കം കയ്യേറ്റത്തിലേക്ക് നീങ്ങകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. വിവാഹ പന്തലിലെ ഒരു ഭാഗത്തുനിന്നും ആരംഭിച്ച അടിപിടി വ്യാപിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ എഴുന്നേറ്റ് ഓടുന്ന കാഴ്ച കാണാമായിരുന്നു. കൂട്ടത്തല്ലിനിടെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റത്. സംഭവം കൈവിട്ടുപോകുമെന്ന് തോന്നിയതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഏഴുപേരെ കസറ്റഡിയിലെടുത്തു.
