കൊച്ചി: നിരവധി ഷോർട്ട് ഫിലിം മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവുതെളിയിച്ച ഷാഫി എപ്പിക്കാട് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചെക്കൻ കാടിന്റെ കഥ പറഞ്ഞെത്തുന്നു. ഗോത്ര വിഭാഗത്തിൽ ജനിച്ച കാരണത്താൽ ഒരു ഗായകൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് ഈ ചിത്രത്തിലെ ഇതിവൃത്തം.
വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകൻ ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷൻ ആണ്. വിഷ്ണുവിന്റെ മുത്തശ്ശിയായി എത്തുന്ന നഞ്ചിയമ്മ ചിത്രത്തിലെ ഒരു ഗാനവും ആലപിക്കുന്നുണ്ട്. നേരത്തെ അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ പ്രശസ്തയായിരുന്നു നഞ്ചിയമ്മ. പൂർണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.