കോഴിക്കോട്. : കോവിഡ് വാക്സിന് എടുത്തതിന് ശേഷം ബിഡിഎസ് വിദ്യാര്‍ത്ഥിനി മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ മൂലമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിതാ മോഹന്‍ (24) ആണ് മരിച്ചത്. കോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജധികൃതരുടെ അനാസ്ഥയാണ് മരിക്കാന്‍ ഇടയായതെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. വാക്സിന് പ്രത്യാഘാതങ്ങളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നുവെന്നും ഇതാണ് മിതയുട മരണത്തിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്കി.
കോവിഡ് വാക്സിന് എടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വാക്സിന് എടുത്തതിന് പിന്നാലെ പെണ്‍കുട്ടി അവശ നിലയിലാവുകയു മരണം സംഭവിക്കുകയും ആയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു മിത മോഹന്‍ . വാക്സിന് എടുത്തതിന് പിന്നാലെ മിതക്ക് തലവേദനയും ഛര്‍ദ്ദിയും തുടങ്ങി. . കൂടെ വാക്സിന് എടുത്ത പലര്‍ക്കും സമാന ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മിതക്കുമാത്രം രോഗം മാറാത്തതിനെ തുടര്‍ന്ന പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മിതയെ ഐസൊലേഷനിലേക്ക മാറ്റി.
വാക്സിന് എടുത്ത ശേമുളള പ്രശ്നങ്ങള്‍ കൃത്യസമയത്ത് കൈകാര്യം ചെയ്യാന്‍ മെഡിക്കല്‍കോളേജ് അധിികൃതര്‍ ശ്രമിച്ചിരുന്നെങ്കില്‍ മിതക്ക് ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയുട ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും കോളേജിലെ വിദ്യാര്‍ത്ഥിനിയെന്ന നിലയില്‍ പ്രത്യേക പരിചരണം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

