ദില്ലി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. . സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അഞ്ചിന ജാഗ്രതാ നര്‍ദ്ദേശങ്ങള്‍ നല്‍കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തണം,. മരണ നിരക്കേ കൂടിയ സ്ഥലങ്ങലില്‍ ആശുപത്രി സൗര്യങ്ങള്‍ ഉറപ്പാക്കണം.എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
കേരളത്തില്‍ ആഴ്‌ചയില്‍ ശരാശരി 34,000മുതല്‍ 42,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യമാണുളളത്. എന്നാല്‍ പ്രതിദിന കോവിഡ് മുക്തി നിരക്കില്‍ കേരളമാണ് ഒന്നാമത്. ഒരാഴ്‌ചത്തെ ടെസറ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ കേരളത്തിലെ ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദശിച്ചു.
അതേസമയം കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തിന്‍റേത് ശാസ്‌ത്രീയമായ പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലുളളതെന്ന് അവര്‍ വ്യക്തമാക്കി. ഇനിയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനുളള സാധ്യത തളളിക്കളയുന്നില്ല. കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

