യുപി ബജറ്റില്‍ രാമ ക്ഷേത്രത്തിന് 640 കോടി രൂപ

ലക്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന രാമ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 640 കോടി രൂപ നീക്കി വച്ച് യു പി ബജറ്റ്. ഇന്ന് നിയമസഭയില്‍ വച്ച ബജറ്റിലാണ് നിര്‍ദേശമുള്ളത്. രാമക്ഷേത്രത്തിലേക്ക് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് 300 കോടി രൂപയുടെ പദ്ധതി നിര്‍ദേശവും 2021-22 കാലത്തേക്കുള്ള ബജറ്റിലുണ്ട്. ഇതിനു പുറമെ, നഗരത്തിന്റെ മൊത്തത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടിയും ടൂറിസം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സൗന്ദര്യവത്കരണത്തിനായി 100 കോടിയും മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട് എന്ന് നാമകരണം ചെയ്യാനിരിക്കുന്ന അയോധ്യ വിമാനത്താവളത്തിന്റെ വികസനത്തിനായി 101 കോടിയും രൂപ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചൗരി ചൗരാ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന അനുസ്മരണ പരിപാടികള്‍ക്കായി 15 കോടിയും മാറ്റി വച്ചു.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →