കോഴിക്കോട്. കെഎസ്‌ആര്‍ടിസി പെട്രോള്‍ പമ്പുകൾ ആരംഭിക്കുന്നു. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനായിട്ടാണ് കെഎസ് ആര്‍ടിസി ഇന്ധന വ്യാപാര മേഖലയിലേക്കിറങ്ങുന്നത്. കോഴിക്കോട് കണ്ണൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലാണ് ആദ്യമായി പമ്പുകള്‍ ആരംഭിക്കുന്നത്. ഇവിടങ്ങളില്‍ അത്യാധുനിക പമ്പുകള്‍ ഒരുക്കാനുളള സ്ഥലവും ഇതര സാഹചര്യങ്ങളും നിലവിലുളളതിനാലാണ് പൈലറ്റ് പദ്ധതിക്ക് ഈ സ്‌റ്റേഷനുകളെ തെരഞ്ഞടുത്തത്.
പെട്രോള്‍, ഡീസല്‍, എല്‍.എന്‍ജി, (ദ്രവീകൃത പ്രക്യതി വാതകം) സിഎന്‍ജി
( സമ്മര്‍ദ്ദിത പ്രകൃതിവാതകം) ഇലക്ട്രിക്ക് റീചാര്‍ജ് സ്റ്റേ ഷന്‍ തുടങ്ങിവിപുലമായ പദ്ധതികളാണ് കെഎസ്‌ആര്‍ടിസി ആസൂത്രണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ ധാരാണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പകല്‍ സമയവും കെഎസ്‌ആര്‍ടിസിക്ക് രാത്രിയിലും ഡീസല്‍ നിറക്കാന്‍ ഇവിടെ സൗകര്യമുണ്ടാവും.

