ചെന്നൈ: ഗര്‍ഭിണിയായിരിക്കെ ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ 21 കാരി പോലീസില്‍ കീഴടങ്ങി. ഈറോഡ് സ്വദേശിനിയായ മൈഥിലിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. 2021 ജനുവരി 28നാണ് സംഭവം നടന്നത്. കര്‍ഷകനായ ഇന്ദുകുമാറാണ് മൈഥിലിയുടെ ഭര്‍ത്താവ് .എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഗര്‍ഭിണിയായ ശേഷവും നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ചതോടെ സഹിക്കാന്‍ കഴിയാതെ വന്നതാണ് കൊലപാതകത്തിന് കാരണമായി പോലീസിനോട് പറഞ്ഞത്. അഞ്ചുമാസം മുമ്പാണ് മൈഥിലി ഗര്‍ഭിണിയാവുന്നത്. നന്ദകുമാര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ചപ്പോള്‍ മൈഥിലി വഴങ്ങിയില്ല. ഇതേതുടര്‍ന്ന് നന്ദകുമാര്‍ ഭാര്യയെ ഉപദ്രവക്കാന്‍തുടങ്ങി. ഇതോടെയാണ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. ദേഹേസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നന്ദകുമാറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 31 ന് ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉളളില്‍ ചെന്നാണ് മരണം എന്ന് വ്യക്തമാക്കിയിരുന്നു. ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയു ചെയ്‌തു. തുടര്‍ന്ന് മൈഥിലി ഉള്‍പ്പടെയുളളവരെ പോലീസ് വിളിച്ചുവരുത്തി. മൊഴിയെടുത്തിരുന്നു. അനേഷണം പുരോഗമിക്കുന്നതിനിടെയാണ് മൈഥിലി കുറ്റ സമ്മതം നടത്തുന്നത്.