കുഞ്ഞു രുദ്രക്ക് ഒന്നാം പിറന്നാൾ… സന്തോഷം പങ്കുവച്ച് സംവൃത

കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടം നടിമാരിലൊരാളായ സംവൃത സുനിൽ ഭർത്താവും രണ്ട് കുട്ടികളോടുമൊപ്പം യു എസ് ലാണ് താമസം. അഭിനയത്തിൽ സജീവമല്ലാത്ത സംവൃത ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ കുഞ്ഞ് രുദ്രയുടെ ഒന്നാം പിറന്നാൾ വിശേഷങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് ഞങ്ങളുടെ കുഞ്ഞു സന്തോഷകുടുക്കക്ക് ഒരു വയസ്സ് തികയുകയാണ് എന്ന അടിക്കുറിപ്പോടെയാണ് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയമകന്റെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മൂത്തമകൻ അഗസ്ത്യക്ക് കൂട്ടായി കുഞ്ഞനിയൻ പിറന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു. തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നെത്തിയതും സന്തോഷവും അവന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →