പന്നിയിറച്ചിയ്ക്ക് ആവശ്യക്കാരേറെ: അമേരിക്കന്‍ കശാപ്പ് ശാലകളില്‍ പരിക്കേല്‍ക്കുന്ന ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു

ചിക്കാഗോ്: കൊവിഡിനെ തുടര്‍ന്ന് കശാപ്പ് ശാലകളില്‍ നിന്ന് നേരിട്ട് പന്നിയിറിച്ചി വാങ്ങാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജനം സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയിലെ പന്നിയിറച്ചി പ്ലാന്റുകളില്‍ ജോലിതിരക്കേറി. ഫ്രിസ് ചെയ്ത ഇറച്ചി വിതരണം വര്‍ധിച്ചതോടെ പ്ലാന്റുകള്‍ മെഷനറിയുടെ പ്രവര്‍ത്തന വേഗം കൂട്ടി. ഇതാവട്ടേ ദുരിതത്തിലാക്കിയത് കശാപ്പുശാലകളിലെ തൊഴിലാളികളെയാണ്. പരിക്കേല്‍ക്കുന്ന ജോലിക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒക്ലഹോമയിലെ ഗൈമോണിലെ സീബോര്‍ഡ് ഫുഡ്‌സ് പന്നിയിറച്ചി പ്ലാന്റില്‍ ജോലി ചെയ്യുന്നതിനിടെ കൈ വിരലുകള്‍ മെഷ്യനടിയില്‍ പെട്ടത് ഗ്വാട്ടിമാലയില്‍ നിന്നുള്ള 30 കാരനായ കുടിയേറ്റക്കാരന്‍ വ്യക്തമാക്കി. കശാപ്പ് വേഗത വര്‍ദ്ധിച്ചത്് ജോലി ചെയ്യുന്നത് വളരെ മടുപ്പിച്ചു. അതിനാല്‍ ജോലി മാറാന്‍ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

2019 അവസാനത്തോടെ പന്നിയിറച്ചി പ്ലാന്റ് ലൈന്‍ വേഗതയുടെ പരിധി യുഎസ് സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതിനുശേഷം സ്മിത്ത്ഫീല്‍ഡ് ഫുഡ്‌സിനെ കൂടാതെ യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ പന്നി ഉത്പാദകനായ സീബോര്‍ഡും കഴിഞ്ഞ വര്‍ഷം ഗൈമോണ്‍ പ്രവര്‍ത്തനം വേഗത്തിലാക്കി. പുതിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പ്ലാന്റാണിത്. പക്ഷെ ചില തൊഴിലാളികള്‍ ഇഥുമൂലം ശാരീരികമായി കഷ്ടത അനുഭവിക്കുകയാണെന്നാണ് പരാതി. ജീവനക്കാര്‍ മണിക്കൂറില്‍ 1,230 മുതല്‍ 1,300 വരെ പന്നികളെ അറുക്കണമെന്നാണ് നിര്‍ദേശം. ഇത് 2019 ല്‍ മണിക്കൂറില്‍ 1,100 ല്‍ താഴെയാണെന്ന് തൊഴിലാളികളില്‍ ഒരാളായ ജോസ് ക്വിനോനെസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →