കോഴിക്കോട്: നാദാപുരത്ത് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് റൂറല്‍ എസ്.പി ശ്രീനിവാസ് . പ്രതികളെക്കുറിച്ച വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു. 2021 ഫെബ്രുവരി 19 വെളളിയാഴ്ച പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ചുപോവുകയായിരുന്ന അജ്‌നാസിനെ ഒരു സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നാലെ പണം നല്‍കണമെന്നാവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നിരുന്നതായി സഹോദരന്‍ പറഞ്ഞു.
നാദാപുരത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നത്. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീര്‍ (28) ആണ് അറസ്റ്റിലായത്.