ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. 19/02/21 വെള്ളിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത മനുഷ്യാവകാശങ്ങളാണെന്ന ഗ്രേറ്റ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. കര്‍ഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കും പ്രചാരണത്തിനും പിന്തുണ തേടിയുളള ടൂള്‍ കിറ്റ് ഗ്രേറ്റയാണ് പുറത്തുവിട്ടത്.
പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് ഗ്രേറ്റയ്ക്ക് അയച്ചുനല്‍കിയ ടൂള്‍ കിറ്റ് സമൂഹ മാധ്യമ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ നിന്നുളള പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിഷയുടെ കസ്റ്റഡി ഡല്‍ഹി കോടതി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേറ്റ ദിഷയെ പിന്തുണച്ച് രംഗത്തെത്തിയത്.