റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനാലു വർഷങ്ങൾക്കു ശേഷം അവർ വീണ്ടും ഒന്നിക്കുന്നു ഭീഷ്മപർവ്വത്തിലൂടെ

February 20, 2021 - 1:06 pm

ബിഗ്ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദ് മമ്മൂട്ടിച്ചിത്രമായ ഭീഷ്മപർവ്വത്തിന്റെ അണിയറപ്രവർത്തകരെ പ്രഖ്യപിച്ച് മമ്മൂട്ടി .ഈ മാസം ഏഴിനാണ് പ്രഖ്യാപിക്കപ്പെട്ടത്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് രചന നിർവഹിക്കുന്ന ഭീഷ്മപർവ്വത്തിൽ ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കർ പിടി ,അഡീഷണൽ ഡയലോഗ്സ് ആർ ജെ മുരുകൻ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, ആക്ഷൻ കൊറിയോഗ്രാഫി സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആൻറണി, പബ്ലിസിറ്റി സ്റ്റീൽസ് ഷഹീർ താഹ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ് .

ബിഗ്ബിയുടെ തുടർച്ചയായ ബിലാൽ കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നതിനെ തുടർന്നാണ് മമ്മൂട്ടിയ്ക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ അമൽനീരദ് തീരുമാനിച്ചത്. ഷൈൻ ടോം ചാക്കോ , സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി ,അബു സലീം തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രത്തിലെ പ്രധാന ലൊക്കേഷൻ കൊച്ചിയിൽ ആവും .ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന് അറിയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *