വെങ്കിടേശിനെ നായകനാക്കി ദൃശ്യം 2 തെലുങ്കിലേക്ക്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം 2 ഏറെ പ്രദർശനത്തിന് എത്തിയിരിക്കുന്നു .ചിത്രം വൻ ഹിറ്റാകുമെന്നാണ് സൂചന. ഇപ്പോഴിതാ വെങ്കിടേഷിനെ നായകനാക്കി ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത വരുന്നു.

ജിത്തു ജോസഫ് തന്നെയാവും ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. മീന തന്നെയായിരിക്കും നായിക. ആശാ ശരത്ത് അഭിനയിച്ച വേശം നദിയ മൊയ്തു ചെയ്യും. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല .

ദൃശ്യം 1 ന്റെ തെലുങ്ക് റീമേക്കിൽ വെങ്കിടേഷ് തന്നെയായിരുന്നു നായകൻ.ആദ്യ ഭാഗത്തുണ്ടായിരുന്ന മീന ,അൻസിബ, ആശാ ശരത്, എന്നിവർക്ക് പുറമേ മുരളിഗോപിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വരും കൊലപാതക കേസിലെ അന്വേഷണം ദൃശ്യം 2 വിലും തുടരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →