പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ‌ചെയ്തു

കോഴിക്കോട് : നാദാപുരം തൃണേരിയില്‍ കഴിഞ്ഞ 13.02.2021 ശനിയാഴ്ച പ്രവാസി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുടവന്തേരി സ്വദേശി മുനീര്‍ (28) അറസ്റ്റിലായി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നും അവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും കോഴിക്കോട് എസ്പി പി.എസ് ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തുടര്‍ന്ന് തിങ്കളാഴ്ച വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിന് ഇയാളെ കാണിച്ചുകൊടുത്തത് മുനീറായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് പോലീസ് നിലപാട്. അഞ്ചുപേരടങ്ങുന്ന സംഘം തന്നെ മര്‍ദ്ദിച്ചശേഷം കയ്യുംകാലും കെട്ടിയിട്ട് വായും കണ്ണും മൂടിയാണ് കൊണ്ടുപോയതെന്ന് അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഖത്തറിലെ കെമിക്കല്‍ വ്യവസായവുമായി ബന്ധമുളളവരും നേരിട്ട് പരിചയമുളളവരുമായ മൂന്നുപേരെയാണ് അഹമ്മദ് സംശയിക്കുന്നത്.

ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്നത് എവിടെയാണെന്ന് കണ്ടെത്താനുളള ശ്രമമാണ് പോലീസ് നടത്തുന്നത്. ഗള്‍ഫില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകലിന്‍റെ ആസൂത്രണവും നിയന്ത്രണവും നടന്നതെന്നും
പോലീസ് പറയുന്നു.

Share
അഭിപ്രായം എഴുതാം