ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ 100 ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ഇന്ത്യന്‍ വംശജരായ അഞ്ച് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ വിജയ ഗഡ്ഡെ, ബ്രിട്ടീഷ് ധനസെക്രട്ടറി ഋഷി സുനക്, ഇന്‍സ്റ്റകാര്‍ട്ട് സി.ഇ.ഒ. അപൂര്‍വ മെഹ്ത്ത, ശിഖ ഗുപ്ത, രോഹന്‍ പവുലുരി എന്നിവരും പട്ടികയിലുണ്ട്.34കാരനായ ചന്ദ്രശേഖര്‍ ആസാദ് സ്‌കൂള്‍ നടത്തുന്നുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നാലു വര്‍ഷം മുമ്പ് ആസാദ് സ്ഥാപിച്ച ഭീം ആര്‍മി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദലിതര്‍ക്കിടയില്‍ വന്‍സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്
ടൈം മാഗസിന്‍ ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും
