കോന്നി മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജിന്റെ 241 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍കോളജ് വരെ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അനുവദിച്ച 240 കോടിയില്‍ 218 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി തുക ഗ്രീന്‍ ബില്‍ഡിങ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. 200 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 500 കിടക്കകള്‍ ഉള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് ഉയരും.

Share
അഭിപ്രായം എഴുതാം