കോഴിക്കോട്: മെട്രോമാന്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ലോകം മുഴുവന്‍ ആദരിക്കുന്ന കേരളത്തിന്റെ മഹാനായ ഒരു പുത്രന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിവരം എനിക്ക് മുമ്പില്‍ പറയാനുണ്ട്. ലോകത്തിന് മുമ്പില്‍ കേരളത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിയ മെട്രോ ശ്രീധരന്‍, ഇ ശ്രീധരന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മെട്രോമാന്‍ ഇനി മുതല്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിജയ യാത്ര വരുന്ന സമയത്ത് ഔദ്യോഗികമായ ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടിയില്‍ ചേരും’, സുരേന്ദ്രന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ പ്രഗത്ഭരായ നിരവധിപ്പേര്‍ ബിജെപിയില്‍ ചേരുകയും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. തുടര്‍ ദിവസങ്ങളില്‍ അത്തരം വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

