മേപ്പാടിയിലെ വനം കൊള്ള, അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം

മാനന്തവാടി: വയനാട് മേപ്പാടിയില്‍ ഒരു കോടി രൂപ വിലവരുന്ന ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വനത്തിനകത്ത് റോഡ് വെട്ടിയായിരുന്നു മരം കടത്തിയത്. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വനം മന്ത്രി കെ.രാജു നിര്‍ദ്ദേശം നല്‍കി. മരം റവന്യൂ ഭൂമിയിലേതാണെന്നും അതല്ല വനംഭൂമിയിലേതാണെന്നും പറയുന്നുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. വനത്തിലെ റോഡ് നിര്‍മാണവും അന്വേഷണ പരിധിയില്‍ വരും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. വിജിലന്‍സ് വിഭാഗത്തിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ പരിശോധനയിലാണ് മരം മുറിച്ചു കടത്തിയെന്ന് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →