കൊളംബോ: വിദേശ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നു ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ഷിഹെവ. ആത്മനിര്‍ഭര്‍ ദക്ഷിണേഷ്യ ദൗത്യത്തിലുള്‍പ്പെടുത്ത, ശ്രീലങ്കയില്‍ ബി.ജെ.പി രാഷ്ട്രീയഘടകം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാളിലും ശ്രീലങ്കയിലും പാര്‍ട്ടിഘടകങ്ങള്‍ സ്ഥാപിച്ച് ഭരണത്തിലെത്താന്‍ ബി.ജെ.പി. ലക്ഷ്യമിടുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പുന്‍ഷിഹെവയുടെ പ്രതികരണം.ശ്രീലങ്കയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിദേശ രാഷ്ട്രീയ സംഘടനകളും സംഘങ്ങളുമായും ബന്ധം പുലര്‍ത്താം. എന്നാല്‍ ഇതര രാജ്യങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പു നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ് പുന്‍ഷിഹെവ പറഞ്ഞത്. ആത്മനിര്‍ഭര്‍ ദക്ഷിണേഷ്യ ദൗത്യത്തിലുള്‍പ്പെടുത്തി അയല്‍രാജ്യങ്ങളില്‍ പാര്‍ട്ടി ചുവടുറപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് 2018ല്‍ ദേശീയാധ്യക്ഷനായിരിക്കെ അമിത് ഷാ വെളിപ്പെടുത്തിയെന്നാണ് ദേബ് വ്യക്തമാക്കിയത്. അഗര്‍ത്തലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബിപ്ലബ് ദേബ് ഇക്കാര്യം പറഞ്ഞത്.
ശ്രീലങ്കയില്‍ ബി.ജെ.പി യുണിറ്റ്: അനുമതിയില്ലെന്ന് ലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍
