ബോളിവുഡ് നടി ദിയാ മിർസയും കാമുകൻ വൈഭവ് രേഖയും മുംബൈയിൽ വച്ച് ഫെബ്രുവരി 15 ന് വിവാഹിതരായി

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ബോളിവുഡ് നടി ദിയാ മിർസയും കാമുകൻ വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 15 ന് മുംബൈയിൽ വച്ച് നടന്നു. നടി അതിഥി റാവു, സംവിധായകൻ കുനാൽദേശ് മുഖ് എന്നിവർ വിവാഹത്തിന് എത്തിയിരുന്നു. ഗോൾഡൻ നിറത്തിലെ പരമ്പരാഗത പ്രിന്റുകളോട് കൂടിയ ചുവന്ന സാരിയാണ് ദിയ അണിഞ്ഞിരുന്നത്. വലിയ കമ്മലും കഴുത്ത് മൂടിക്കിടക്കുന്ന കുന്തൻ മാലയും ആയിരുന്നു ആഭരണങ്ങൾ . ഡയമണ്ട് നെക്ലസിൽ എമറാൾഡ് കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. സ്വർണ്ണം പച്ച നിറങ്ങളിലെ വളകൾ ആണ് അണിഞ്ഞിരുന്നത്. വെള്ള കുർത്തയായിരുന്നു വൈഭവിന്റെ വേഷം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →