മദ്ധ്യപ്രദേശില്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ മരിച്ചു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബസ്‌ നിയന്ത്രണം വിട്ട്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ 30 പേര്‍ മരിച്ചു. മദ്ധ്യ പ്രദേശിലെ സിദ്ധിയിലാണ്‌ അപകടമുണ്ടായത്‌. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോവുകയായിരുന്ന ബസാണ്‌ നിന്ത്രണം വിട്ട്‌ മറിഞ്ഞത്. റാംപുർ നായ്കിൻ മേഖലയിൽ രാവിലെ 7.30നായിരുന്നു അപകടം. മരിച്ച 30 പേരുടെ മൃതദേഹം കണ്ടെത്തി. ഏഴുപേരെ രക്ഷപെടുത്തി. മറ്റുളളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌. ഡ്രൈവര്‍ക്ക്‌ നിയന്ത്രണം വിട്ടതാണ്‌ അപകടകാരണമെന്ന്‌ വ്യക്തമായതായി പോലീസ്‌ പറഞ്ഞു. കനാലിലേക്ക്‌ വീണ ബസ്‌ പൂര്‍ണ്ണമായി മുങ്ങി പോയതായും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പോലീസ്‌ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →