മോദിയുടെ ചിത്രവുമായി കൃത്രീമ ഉപഗ്രഹം ബഹിരാകാശത്തേക്ക്‌

ദില്ലി: പ്രധാന മന്ത്രി മോദിയുടെ ചിത്രവും ഭഗവദ്‌ഗീതയുടെ കോപ്പി, 25000 പേരുകള്‍ എന്നിവയുമായി ഒരു കൃത്രിമോപഗ്രഹം ഇന്ത്യ ബഹിരാകാശത്ത്‌ എത്തിക്കും. ഈ മാസം അവസാനം എസ്‌.ഡി സാറ്റ്‌ എന്ന ഉപഗ്രഹമാണ്‌ പിഎസ്‌ എല്‍വി ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിക്കുക. സതീഷ്‌ ധവാന്‍ സാറ്റലൈറ്റ്‌ എന്നാണ്‌ എസ്‌ഡിസാറ്റ്‌ എന്നതിന്റെ പൂര്‍ണ്ണരൂപം. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളാണ്‌ സതീഷ്‌ ധവാന്‍ .മൂന്ന്‌ സയന്റിഫിക്ക്‌ പേലോഡുകളാണ്‌ ഈ കൃത്രിമോപഗ്രഹത്തിനുളളത്‌. ഒന്ന്‌ ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്‌ . രണ്ടാമത്തേത്‌ മാഗ്നറ്റോസ്‌പിയറിനെകുറിച്ച്‌ പഠിക്കാനാണ്‌. മൂന്നാമത്തേത്‌ ലോപവര്‍ വൈഡ്‌ ഏരിയാ നെറ്റ്‌ വര്‍ക്ക്‌ സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്‌. സ്‌പേസ്‌ കിഡ്‌സ്‌ ഇന്ത്യാ ആണ് ഈ ഉപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്‌.

സാറ്റലൈറ്റില്‍ ബഹിരാകാശത്തേക്കയക്കാന്‍ പേരുകള്‍ തേടിയപ്പോള്‍ വലിയ പ്രതികരണമാണ്‌ ലഭിച്ചത്‌. . ഒരാഴ്‌ചക്കുളളില്‍ തന്നെ 25,000എന്‍ട്രികള്‍ പൂര്‍ണ്ണമായി. ഇതില്‍ 1000 എണ്ണം വിദേശത്തുനിന്നാണ്‌ . ചെന്നൈയിലെ ഒരു സ്‌കൂള്‍ മുഴുവന്‍കുട്ടികളുടെ പേരും നല്‍കി.

പേരുകള്‍ അച്ചവര്‍ക്ക്‌ ബോര്‍ഡിംഗ്‌ പാസ്‌ നല്‍കിയിട്ടുണ്ട്‌. ഭഗവദ്‌ഗീതയുടെ കോപ്പിയും ഈ സാറ്റലൈറ്റി്‌ല്‍ അയക്കുമെന്ന്‌ സ്‌പേസ്‌ കിഡ്‌സ്‌ സിഇഒ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു. നേരത്തേ ബൈബിള്‍ പോലുളല ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ അയച്ചിട്ടുണ്ടെന്നും സ്‌പെയ്സ് ‌ കിഡ്സ് ‌ സിഇഒ പറയുന്നു. ഇതിനൊപ്പം ആത്മ നിര്‍ഭര്‍ഭാരത്‌ പ്രകാരം പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച കൃത്രിമോപഗ്രഹമാണ്‌ ഇത്‌. അതിനാല്‍ ടോപ്പ്‌ പാനലില്‍ പ്രധാന മന്ത്രി മോദിയുടെ പേരും പടവും നല്‍കുന്നുണ്ട്‌. വിക്ഷേപണത്തിനായി ഐഎസ്‌ ആര്‍ഒ യ്‌ക്ക കൈമാറുംമുമ്പ്‌ അവസാന ഒരുക്കങ്ങളിലാണ്‌ സ്‌പേസ്‌ കിഡ്‌സ്‌. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപത്തിന്‌ രാജ്യം അനുവാദം നല്‍കിയശേഷം ഇത്‌ ആദ്യമായാണ്‌ രണ്ട്‌ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ കൃത്രിമോപഗ്രഹം ഐഎസ്‌ആര്‍ഒ ബഹിരാകാശത്തെത്തിക്കാന്‍ ഒരുങ്ങുന്നത്‌. ഫെബ്രുവരി 28നാണ്‌ പിഎസ്‌എല്‍വി 41 ദൗത്യം നിശ്ചയിച്ചിരിക്കുന്നത്‌. ഈ ദൗത്യത്തില്‍ ബ്രസീലിന്‍റ പ്രധാന ഉപഗ്രഹത്തോടൊപ്പം ഏതാണ്ട് 20 ചെറുകൃത്രിമോപഗ്രഹങ്ങളെ ഐഎസ്‌ ആര്‍ഒ ബഹിരാകാശത്ത്‌ എത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →