കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂരിലാണ് സംഭവം. ചെറുവാടി പഴം പറമ്പിൽ മുഹ്‌സിലയാണ് മരിച്ചത്. ചൊവ്വാഴ്ച(16/02/21) രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിൽ ഭർത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കുടുംബ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് ഭാര്യയെ സംശയമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മുഹ്‌സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →