കായംകുളം താലൂക്ക് ആശുപത്രി യിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന്

ആലപ്പുഴ : കായംകുളം താലൂക്കാശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 3.19 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം  ഫെബ്രുവരി 16 ന്  രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. അഡ്വ. യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിക്കും. നവീനമായി രൂപകല്‍പന ചെയ്തിരിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ലേബര്‍ റൂം, മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, കുട്ടികളുടെ ഐ സി യു, പ്രസവ വാര്‍ഡ്, സ്റ്റാഫ് റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

എംഎല്‍എയുടെ മണ്ഡല ആസ്തിവികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലെവല്‍ ഡി അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് ചടങ്ങില്‍ യു പ്രതിഭ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും. അഡ്വ എ.എം ആരീഫ് എംപി മുഖ്യാതിഥിയാകും. നഗരസഭ ചെയര്‍പെഴ്‌സണ്‍ പി ശശികല, വൈസ് ചെയര്‍മാന്‍ ജെ ആദര്‍ശ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഫര്‍സാന ഹബീബ്, വാര്‍ഡ് കൗണ്‍സിലര്‍ കെ പുഷ്പ ദാസ്, ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി, ഡി.പി.എം ഡോ. കെ.ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →