17 കാരിയെ ചൂഷണത്തിന് വിധേയയാക്കിയ 19കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: 17കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 19കാരനെ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല തേക്കുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജാര്‍(19) ആണ് അറസ്റ്റിലായത്. 2021 ഫെബ്രുവരി12ന് രാത്രി 12 മണിയോടെ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വര്‍ക്കല ചെറിയന്നൂര്‍ ജംങ്ഷനില്‍ നിന്നും പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗിക ചൂഷണത്തിന് ഇരയായെന്ന വിവരം അറിഞ്ഞത്. വിവാഹ വാഗ്ധാനം നല്‍കി പ്രതി ഒന്നിലധികം തവണ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന്‌ പെണ്‍കുട്ടി മൊഴിനല്‍കി. അഞ്ചുമാസത്തോളം ചൂഷണം തുടര്‍ന്നു. വീട്ടില്‍ അതിക്രമിച്ചുകടന്നും വര്‍ക്കലയിലെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയും ചൂഷണത്തിനിരയാക്കിയെന്നാണ് മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സജാറിനെ അറസറ്റ് ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →