കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പോലീസ് സംഘത്തിനുനേരെ ആക്രമണം. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി നീട്ടൂരിലാണ് സംഭവം. 2021 ഫെബ്രൂവരി 14 രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. അക്രമിസംഘം പോലീസ് ജീപ്പും തകര്‍ത്തു. സംഭവത്തില്‍ എസ്.ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരില്‍ ഒരു പോലീസ്‌കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകാരണെന്ന് പോലീസ് പറയുന്നു. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തേടി പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് സംഘത്തിന് നേരെ ആക്രമണം, . സിപിഎം പ്രവര്‍ത്തകരെന്ന് പോലീസ്
