ക്രാന്തിക്ക് ശേഷം അശോക് ആർ നാഥിന്റെ റെഡ് റിവർ എത്തുന്നു

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ക്രാന്തിക്ക് ശേഷം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റെഡ് റിവർ .തൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ റെഡ് റിവറിൽ അവതരിപ്പിക്കുന്നത്.

സഹസ്രാരാ സിനിമാസിന്റെ ബാനറിൽ ആർ സന്ദീപ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന , കൈലാഷ്, ജയശ്രീ ,സുഭാഷ് മേനോൻ ,റോജിൻ തോമസ്, ആസിഫ് ഷാ, സാബു പ്രോഡീൻ, എന്നിവരാണ് മറ്റ് താരങ്ങൾ . പോൾ വൈക്ളിഫ് തിരക്കഥയും, സുനിൽപ്രേം ഛായാഗ്രഹണവും , പ്രകാശൻ കല്യാണി ഗാനരചനയും, സിജു ഹസ്രത്ത് സംഗീതവും നിർവ്വഹിക്കുന്നു. ഫെബ്രുവരി 15 ന് കൊല്ലത്ത് ചിത്രീകരണം ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →