തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2020-21 വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി ഫെബ്രുവരി 15 വരെ പുതിയ കോഴ്‌സ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള അലോട്ട്‌മെന്റ് തുടർന്ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
പി.എൻ.എക്സ്. 797/2021