സിദ്ധാർഥ് ശിവയുടെ വർത്തമാനം മാർച്ച് 12ന് തീയേറ്ററിൽ

പാർവതി തിരുവോത്തും റോഷൻ മാത്യുയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ വർത്തമാനം മാർച്ച് 12 ന് തീയേറ്ററുകളിലെത്തും. ദില്ലിയിലെ വിദ്യാർഥി സമരം പശ്ചാത്തലമാക്കി സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന ഈ ചിത്രം ബെൻസി നാസറും, ആര്യാടൻ ഷൗക്കത്തും ചേർന്ന് നിർമ്മിക്കുന്നു.

റഫീഖ് അഹമ്മദിന്റയും വിശാൽ ജോൺസണിന്റെയും വരികൾക്ക് രമേഷ് നാരായണനും , ഇഷാം അബ്ദുൽ വഹാബും സംഗീതം പകരുന്ന ഈ ചിത്രത്തിൻറെ ക്യാമറ അളകപ്പനും , ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം ബിനീഷ് ബംഗ്ലാൻ , മേക്കപ്പ് പ്രദീപ് വിതുര, പ്രൊഡക്ഷൻ മാനേജർ ഗോകുലൻ പിലാശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ , പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →