ഇസ്ലാം,ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാവില്ലെന്ന് കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളില്‍ നിന്ന് ഇസ്ലാമിലേക്കോ ക്രിസ്ത്യന്‍ മതത്തിലേക്കോ പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ സീറ്റുകളില്‍ പാര്‍ലമെന്റിലേക്കോ നിയമ സഭയിലേക്കോ മത്സരിക്കാനാവില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തരക്കാര്‍ക്ക് മറ്റ് സംവരണാനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിക്ക് ബുദ്ധമത വിശ്വാസികള്‍ക്ക് പട്ടികജാതി സംവരണ സീറ്റുകളില്‍ മത്സരിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗം ജിവിഎല്‍ നരസിംഹ റാവുവിന്റെ ചോദ്യത്തിന് മറുപടിയായി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കിയതാണിത്. ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നതും, ഹിന്ദു സിക്ക്, ബുദ്ധമതം സ്വീകരിക്കുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും അതിനാല്‍ അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമെന്നും ഭരണഘടന പ്രകാരം പട്ടിക ജാതിയാകുന്നതില്‍ ഹിന്ദു, ബുദ്ധ സിക്ക് മതവ്യത്യാസമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധിക്കില്ലെങ്കിലും ഇതുസംബന്ധിച്ച പ്രത്യേക നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →