റായ്പൂര്‍: കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം നടത്താതെ തല്ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന കോവിഡിനെതിരെയുള്ള കുത്തിവെയ്പ് യജ്ഞത്തില്‍ കോവാക്സിന് ഉള്‍പ്പെടുത്തില്ലെന്നും അവസാന ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കി വാക്സിന് വിജയകരമെന്ന് കണ്ടെത്തിയാല്‍ മാത്രമേ കോവാക്സിന് കുത്തിവെയ്പ് യജ്ഞത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി ടി എസ് സിങ് ഡിയോ അറിയിച്ചു.പരീക്ഷണഘട്ടത്തില്‍ ഇരിക്കുന്ന വാക്സിന് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. വാക്സിന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ആത്മവിശ്വാസത്തോടെ വാക്സിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ടി എസ് സിങ് പറഞ്ഞു.
കോവാക്സിന് സംസ്ഥാനത്ത് തല്ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
