തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു
“തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം വേദനിപ്പിക്കുന്നു . ദുഃഖത്തിന്റെ ഈ വേളയിൽ, എന്റെ ചിന്ത ദുരന്തബാധിതരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു . ദുരന്തബാധിതരെ സഹായിക്കാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ട്.
തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF ൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് ധനസഹായമായി 50,000 രൂപയും നൽകും.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

