ഏതു സമയത്ത് ആയാലും എന്ത് കാര്യവും തന്റെ അടുത്തുവന്ന് പറയുന്ന ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ലോഹിതദാസുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഉച്ച പങ്കുവെച്ചുകൊണ്ട് മമ്മുട്ടി. ആദ്യമായി ലോഹിയെ കണ്ടുമുട്ടിയ അനുഭവവും അഭിമുഖത്തിൽ മമ്മൂട്ടി പങ്കുവെക്കുന്നുണ്ട് . മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ,,,
ഇടക്കാലത്ത് ചില സിനിമകൾ മോശമാവുകയും എന്നെ സിനിമയിൽ നിന്ന് തള്ളി എന്ന് പറയുമ്പോഴും അക്കാലത്ത് എനിക്ക് മുപ്പതോളം സിനിമകൾ ഉണ്ടായിരുന്നു. അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് വച്ചാണ് ലോഹിതദാസിനെ ഞാൻ ആദ്യമായി കാണുന്നത്. ഒരു ബിനാമി എഴുത്തുകാരനായിട്ട് പൊക്കം കുറഞ്ഞ ചെറിയൊരു മനുഷ്യൻ .ഒരുപാട് നാടകങ്ങളൊക്കെ എഴുതിയ ആളാണ് അദ്ദേഹമെന്ന് പിന്നീട് ഞാനറിഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഞാൻ ചെറിയ വേഷത്തിലാണ് അഭിനയിക്കുന്നത്. പക്ഷേ എൻറെ റോൾ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റാണ് തിരക്കഥ എഴുതി കൊണ്ടുവന്നത്. ആ തിരക്കഥ ലോഹിതദാസ് ഇരുന്ന് തിരുത്തുകയാണ്.എന്തിന് ലോഹിതദാസ് അത് ചെയ്തു എന്ന് എനിക്ക് അറിഞ്ഞുകൂടാ.
ആ തിരുത്തി കൊണ്ടുവന്ന സ്ക്രിപ്റ്റ് ഈ സംവിധായകൻ കീറിയിട്ട് ലോഹിതദാസിന്റ മുഖത്തേക്ക് ഒറ്റയേറ്. ലോഹിതദാസിന്റ ആ മുഖം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട് . ഒന്നുമറിയാതെ ലോഹി ഇങ്ങനെ നിൽക്കുകയാണ് , ഞാൻ എന്തു ചെയ്തിട്ടാണ് ഈ പേപ്പർ എൻറെ മുഖത്തേക്ക് വലിച്ചെറിയുന്നത്. ഞാൻ ഒരു സഹായം ചെയ്യാൻ വന്ന ആളല്ലേ . ഞാൻ എന്ത് ദ്രോഹം ഈ സിനിമക്ക് ചെയ്തു. എനിക്ക് ഇതിൻറെ ആവശ്യം ഉണ്ടോ എന്ന് ഒരുപാട് കാര്യങ്ങൾ അദ്ദേഹം അപ്പോൾ ആലോചിച്ചിട്ട് ഉണ്ടാവാം. ആ സിനിമ ഇടയ്ക്കുവെച്ച് നിന്നു . പിന്നീട് സിനിമകൾ മാറി, ഞാൻ ന്യൂഡൽഹി ചെയ്തതിനുശേഷം തനിയാവർത്തനത്തിലെ ഷൂട്ടിംഗ് നടക്കുന്നു. അതിൻറെ സ്ക്രിപ്റ്റ് ലോഹിതദാസ് ആണ് . അപ്പോൾ മറ്റേ സിനിമക്കാരൻ സെറ്റിലേക്ക് വന്നു. സംവിധായകനും നിർമ്മാതാവും കൂടിയാണ് വരവ്. നമുക്ക് അത് ബാക്കിയൊന്ന് ചെയ്യണം , ചെയ്യാം പക്ഷേ ഇയാൾ എഴുതണം ഞാൻ ലോഹിയെ ചൂണ്ടി പറഞ്ഞു. അങ്ങനെ ലോഹി അതിനും ഗോസ്റ്റ് ആയിട്ട് എഴുതി കൊടുത്തു. അതാണ് ലോഹിയും ഞാനും ആയുള്ള ആദ്യബന്ധം . ലോഹിയും ഒത്തുള്ള മറക്കാനാകാത്ത ഒരു സംഭവം കൂടി മമ്മൂട്ടി പങ്കുവെക്കുന്നു. ഒരു ന്യൂ ഇയർ ആണ് . വാത്സല്യത്തിന്റ ഷൂട്ടിംഗ് നടക്കുകയാണ്. ഞങ്ങൾ സെറ്റിൽ ന്യൂ ഇയർ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷണമൊക്കെ ഉണ്ടാക്കി പടക്കമൊക്കെ പൊട്ടിച്ചാണ് ആഘോഷം , ഒരു 12 മണിയായപ്പോൾ ലോഹി എന്റെടുത്ത് വന്നു ന്യൂ ഇയർ വിഷ് ചെയ്തിട്ട് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു കാരണവുമില്ലാതെ ലോഹി പൊട്ടിക്കരഞ്ഞു. എനിക്ക് അത് ആലോചിക്കാൻ പറ്റുന്നില്ല. അന്ന് ലോഹി ഏങ്ങി കരഞ്ഞതിന്റെ കാരണം എനിക്ക് ഇപ്പോഴും എന്താണെന്ന് അറിയില്ല.
സംഘർഷങ്ങൾ ഉണ്ടാവുമ്പോൾ എന്റെ അടുത്ത് വരും. എഴുത്തിന് കഥ കിട്ടാതാകുമ്പോൾ വരും. കഥ പറയും. ഇടക് ഇങ്ങനെ വിട്ടു പോകും. അവസാനകാലം ഒക്കെ ആയപ്പോൾ സുഖമില്ലെന്ന് വിവരം ഞാനറിഞ്ഞു . പക്ഷേ അയാൾ അത് സമ്മതിച്ചില്ല.

