സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെയും രണ്ടാം പ്രതി സരിത എസ് നായരുടെയും ജാമ്യം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ‌കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവായി. വ്യാജരേഖ ചമക്കാന്‍ കൂട്ടുനിന്നുവെന്നതിന് പിടിയിലായ മൂന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി ബി മണിമോന്റെ ജാമ്യവും റദ്ദാക്കയിട്ടുണ്ട്. .കേസില്‍ 25ന് വിധി പ്രസ്താവിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആദ്യകേസാണിത്.

കോഴിക്കോട് സ്വദേശി അബ്ദുല്‍മജീദിന്റെ പരാതിയിലായിരുന്നു കേസ് . പരാതിക്കാരന്റെ വീട്ടിലും സ്ഥാപനത്തിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഒരു മാസികയിലെ പരസ്യം കണ്ടാണ് അബ്ദുല്‍ മജീദ് സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ടത്. ഡോ.ആര്‍ബി നായര്‍, ലക്ഷ്മിനായര്‍ എന്നീ പേരുകള്‍ പറഞ്ഞാമ് ഇരുവരും പരിചയപ്പെട്ടത്. പാലക്കാട് കാറ്റടി മില്‍ സ്ഥാപിക്കാന്‍ സഹായം ചെയ്യാമെന്നതിന് പുറമേ നാല് ജില്ലകളില്‍ ടീം സോളാറിന്റെ ഡീലര്‍ഷിപ്പ നല്‍കാമെന്നും ഓഫറുണ്ടായിരുന്നു. കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെ 2012 ലാണ് അബ്ദുള്‍ മജീദ് പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →