തിരുവനന്തപുരം: കാര്‍ട്ടൂണ്‍, മാദ്ധ്യമ രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം.
ആറ് പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണ്‍ രംഗത്ത് പ്രര്‍ത്തിക്കുന്ന യേശുദാസന്‍ മാവേലിക്കര ഭരണിക്കാവില്‍ 1938 ല്‍ ജനിച്ചു. 1955 ല്‍ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന അശോക മാസികയിലാണ് ആദ്യ കാര്‍ട്ടൂണ്‍ വന്നത്. 1960ല്‍ ജനയുഗത്തില്‍ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുതുടങ്ങി . തുടര്‍ന്ന് ശങ്കേഴ്‌സ് വീക്കിലിയുടെ ഭാഗമായി. 1985ല്‍ മലയാള മനോരമയിലെത്തി.കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമാണ്.
കെഇഎന്‍കുഞ്ഞഹമ്മദ് ചെയര്‍മാനും തുളസി ഭാസ്‌ക്കരനും ബി. ജയചന്ദ്രനും അംഗങ്ങളും പിആര്‍ഡി ഡയറക്ടര്‍ എസ് ഹരികിഷോറര്‍ കണ്‍വീനറുമായ സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്.