പോണ്‍ സിനിമ നിര്‍മ്മാണം: ഒരാള്‍ കൂടി അറസ്റ്റില്‍

മുംബൈ: അശ്ലീല സിനിമകളുടെ നിര്‍മ്മാണ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. തന്‍വീര്‍ ഹാഷ്മി എന്ന ടാന്‍ (40) എന്നയാളാണ് പിടിയിലായത്. ഇയാള്‍ ബ്ലു ഫിലിം സംവിധാനം ചെയ്യുകയും ഏതാനും ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിറ്റതായും പോലീസ് പറഞ്ഞു. ഇതില്‍ ചിലത് സൂറത്തില്‍ ചിത്രീകരിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ നടി ഗെഹ്ന വസിഷ്ത് ഉള്‍പ്പെടെ എട്ട് പേരെ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധി ബാത്ത് വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഗെഹ്ന വിശിഷ്ട എന്നറിയപ്പെടുന്ന വന്ദന തിവാരി. മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രോപ്പര്‍ട്ടി സെല്‍ യൂണിറ്റ് ശനിയാഴ്ചയാണ് ഗെഹാനയെ അറസ്റ്റ് ചെയ്തത്. നടി പോണ്‍ വീഡിയോ ചിത്രീകരിക്കുകയും ഇവ പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മാദ് ദ്വീപിലുള്ള ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അശ്ലീല വീഡിയോകള്‍ തത്സമയം ചിത്രീകരിക്കുന്ന സംഘത്തെ പോലീസ് പിടികൂടുകയും ഇവരുടെ കൈയില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതേ കേസിലെ അന്വേഷണമാണ് ഗെഹാനയിലേക്ക് എത്തിയത്.

സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഗഹാന യുവതികളെയും പെണ്‍കുട്ടികളെയും വലയിലാക്കിയിരുന്നത്. നടി 87 അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടായിരം രൂപ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഈടാക്കിയാണ് വെബ്‌സൈറ്റിന്റെ ആക്സസ് നല്‍കുന്നത്. നടിക്കൊപ്പം സംഘങ്ങങ്ങളായ യാസിം ബെഗ് ഖാന്‍ അലിയാസ് റോവ, പ്രതിഭ നാല്‍വാഡെ, മോനു ഗോപാല്‍ദാസ് ജോഷി, ബാന്‍സൂര്യം ഠാക്കൂര്‍, മൊഹമ്മദ് ആസിഫ് അക സെയ്ഫി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →