ന്യൂഡൽഹി: ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എന്നും മാനിക്കുന്നു എന്ന് സൂചിപ്പിച്ച് ട്വിറ്റർ. കാർഷിക സമരത്തിന്റെ പശ്ചാത്തലത്തിൽ ആയിരത്തിലധികം ട്വിറ്റർ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാർ നിർദ്ദേശത്തോട് ബ്ലോഗിലൂടെ പ്രതികരിക്കവെ ആണ് ട്വിറ്ററിന്റെ അഭിപ്രായം. അതേസമയം കേന്ദ്രനിർദ്ദേശം അനുസരിച്ച് തങ്ങൾ ഒരു വിഭാഗം അക്കൗണ്ടുകൾ തടയുന്നു എന്നും ഈ നിരോധനം ഇന്ത്യയിൽ മാത്രമായിരിക്കുമെന്നും അവർ അറിയിച്ചു.
കൂടാതെ രാജ്യത്തെ മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ അക്കൗണ്ടുകളിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ട്വിറ്റർ അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കലാകും അതെന്നാണ് ട്വിറ്റർ കാരണമായി സൂചിപ്പിച്ചിട്ടുള്ളത്.

