ദൃശ്യം 2 ഒടിടി റിലീസിനോടനുബന്ധിച്ച് ആദ്യഭാഗത്തിന്റെ പരിചയപ്പെടുത്തൽ. കയ്യിൽ വിലങ്ങണിഞ്ഞ് മോഹൻലാൽ

മുംബെ: ദൃശ്യം 2 വിന്റെ ആദ്യഭാഗത്തിലെ കഥ വെറും രണ്ടര മിനിറ്റിനുള്ളിൽ പരിചയപ്പെടുത്തുന്ന തിരിഞ്ഞുനോക്കൽ. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും ? കയ്യിൽ വിലങ്ങണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ ചിത്രത്തിന്റെ ഒടിടി റിലീസിനോടനുബന്ധിച്ച് പരിചയപ്പെടുത്താൻ തയ്യാറാക്കിയ വീഡിയോയിൽ ആണ് ഈ ചോദ്യം ചോദിക്കുന്നത്.

ജോർജ്ജുകുട്ടി അറസ്റ്റിലായ ശേഷം കുറ്റവിമുക്തൻ ആവുകയാണ് രണ്ടാംഭാഗത്തിൽ എന്ന സൂചനയാണ് ഇത് നൽകുന്നത് എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 19ന് ദൃശ്യം 2 ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യുന്നതാണ്. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ആദ്യഭാഗത്തിൽ ഇല്ലാതിരുന്ന താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാർ , മുരളി ഗോപി , സായികുമാർ , എന്നിവരാണ് അവരിൽ പ്രധാനികൾ . കൊച്ചിയിലും തൊടുപുഴയിലും ആയിട്ടായിരുന്നു ചിത്രീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →