തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. സര്‍വകാല റെക്കാര്‍ഡും ഭേദിച്ച് വില 90 കടന്നു. പെട്രോള്‍ 35 പൈസയാണ് 08-02-2021 തിങ്കളാഴ്ച കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ലോക്കഡൗണിന് ശേഷമുളള എട്ടുമാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് വര്‍ദ്ധിച്ചത്.
ഒരാഴ്ചക്കിടെ മൂന്നാമത്തെ വര്‍ദ്ധനയാണ്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18, ഡീസലിന് 83.33 രൂപ എന്നിങ്ങനെയാണ് വില. ഗ്രാമീണമേഖലകളില്‍ 90 കടന്നു. കുതിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്.

