എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ തട്ടിപ്പുകേസിലെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു.വിപിഎം മുന്‍ലോക്കല്‍ സെക്രട്ടറിഉള്‍പ്പടെ ഏഴുപേരാണ് പ്രതികള്‍.എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസ പട്ടികയില്‍ തിരുത്തല്‍ വരുത്തി പ്രതികള്‍ 27 ലക്ഷം രൂപ തട്ടിയതായാണ് കേസ് എറണാകുളം കട്രേറ്റിലെ പരിഹാര സെല്ലിലെ ജീവനക്കാരനായ വിഷ്ണുപ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മറ്റിഅംഗങ്ങളായ അന്‍വര്‍, നിധിന്‍, അന്‍വറിന്റെ ഭാര്യ കൗലത്ത് അന്‍വര്‍,നീതു, ഷിന്റു മാര്‍ട്ടിന്‍, എന്നിവരാണ് പ്രതികള്‍.

കേസില്‍ മുന്‍ കളക്ടര്‍ ഷഫീദുളള, നിലവിലെ കളക്ടര്‍ എസ് സുഹാസ്, എഡിഎം ,സഹകരണബാ്ങ്ക ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പടെ 172 സാക്ഷികളുണുളളത്. 1300 ഓളം പേജുകളുളള കുറ്റപത്രമാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുളളത്. യഥാര്‍ത്ഥ ഗുണഭോക്ത്താക്കള്‍ക്കായി കളക്ടര്‍ അനുവദിച്ച തുക കമ്പ്യൂട്ടര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തി പ്രതികള്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.തട്ടിപ്പില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നെങ്കിലും തെളിവകള്‍ കണ്ടെത്താനായില്ല. അയ്യനാട് സഹകരണ ബാങ്കും ഗൂഡാലോചനയില്‍ പങ്കാളിയല്ലെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →