ഹിമാനിയല്ല, മഞ്ഞുവീഴ്ചയാണ് ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണമെന്ന് ഐഎസ്ആര്‍ഒ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം ഹിമാനിയുടെ തകര്‍ച്ചയല്ല, മറിച്ച് പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായതാണ് കാരണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. വിഷയം ഐഎസ്ആര്‍ഒയിലെ വിദഗ്ദരുമായി ചര്‍ച്ച ചെയ്തിരുന്നു. പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ തന്നിരിക്കുന്ന വിശദീകരണം. എങ്കിലും കൂടുതല്‍ പഠനം ആവശ്യമാണെന്നും റാവത്ത് പറഞ്ഞു. ദുരന്ത നിവരാണ അതോറിറ്റിയുടെയും മറ്റ് പ്രധാന വകുപ്പുകളുടെയും പ്രതിനിധികള്‍ യോഗത്തിനെത്തിയിരുന്നു.ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിക്കുമ്പോള്‍ ഹിമാനി തകര്‍ച്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ല. സംഭവമുണ്ടായിരിക്കുന്ന മേഖലയില്‍ അത്തരമൊരു പ്രശ്നമുണ്ടാകുന്ന ഭൂപ്രകൃതിയല്ലെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →