ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും സമരജീവികളാണ്, മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

കര്‍ഷക സമരക്കാരെ പരിഹസിച്ച് ലോക്‌സഭയില്‍ സംസാരിച്ചതിനെതിരെയാണ് കിസാന്‍ മോര്‍ച്ച രംഗത്തെത്തിയത്. രാജ്യസഭയിലും കര്‍ഷക സമരത്തിനെതിരെയാണ് മോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.

സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച രംഗത്തെത്തിയത്.

കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →